റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെയ്യങ്ങളെ ഇതിവൃത്തമാക്കി ചെറുസിനിമ ഒരുങ്ങുന്നു-പൊട്ടന്‍

January 5, 2021 - 8:29 am

കൊച്ചി: വടക്കേ മലബാറിലെ തെയ്യങ്ങളെ ഇതിവൃത്തമാക്കി ചെറുസിനിമ ഒരുങ്ങുന്നു. പൊട്ടന്‍ എന്നാണ് സിനിമയുടെ പേര് . ഒരു കോലാധാരി അനുഭവിക്കുന്ന സംഘര്‍ഷങ്ങളിലൂടെ ആധുനീക സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് പൊട്ടന്‍ എന്ന കൊച്ചു സിനിമ മുന്നോട്ടുവയ്ക്കുന്നത്. പൊട്ടന്‍ സംവിധാനം ചെയ്യുന്നത് രതീഷ് ബാബുവാണ്. പി.സുകുമാരന്‍ അമ്മംകോട് നിര്‍മ്മിക്കുന്ന ഇതിന്‍റെ കഥയും, തിരക്കഥയും യഥുരാജ് ബിംബുങ്കാല്‍ ഒരുക്കുന്നു.

മധു ബേഡകം, അനീഷ് കുറ്റിക്കോല്‍, ബാലന്‍ കോളിക്കര, സുധി നര്‍ക്കിലക്കാട്, രവി ചെറ്റത്തോട് , പി. സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഛായാ ഗ്രഹണം -റോയി അയ്യന്തോള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി മാത്യൂസ്. കലാസംവിധാനം-ധനരാജ് ബേഡകം, ഗാനരചന-രഘുനാഥ് ബിംബുങ്കാല്‍, പാശ്ചാത്തല സംഗീതം-നിധീഷ് ബേഡകം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കല്ല്യാണി കൃഷ്ണന്‍, പിആര്‍ഒ -പ്രജീഷ് രാജ് ശേഖര്‍, സ്റ്റില്‍ല്‍സ് വിനയന്‍ കുണ്ടംകുഴി, സഹസംവിധാനം ജിതിന്‍ അപ്പൂസ്, ജിഷ്ണു. . നിങ്ങള്‍ക്ക് നിങ്ങളിലേക്കു നോക്കിയാല്‍ പൊട്ടനെകാണാം. ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *