റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ ബല പരിശോധന ആരംഭിച്ചു

January 5, 2021 - 2:20 pm

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ ബല പരിശോധന നടപടികള്‍ ആരംഭിച്ചു.

5-1-2020 ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് വിജിലന്‍സ് സംഘം പരിശോധന തുടങ്ങിയത്. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദഗ്ദ്ധര്‍ ഉള്‍പ്പടെയുളളവരും പരിശോധന സംഘത്തിലുണ്ട്.

തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ വച്ചായിരിക്കും കോണ്‍ക്രീറ്റിന്റെ പരിശോധന നടത്തുക. തൂണുകളുടെ ബലവും കോണ്‍ക്രീറ്റും ഉള്‍പ്പടെയാണ് സംഘം പരിശോധിക്കുന്നത്. ഇതിനായുളള ഹാമര്‍ ടെസ്റ്റ്, കോര്‍ ടെസ്റ്റ് എന്നിവ നടത്തും.

ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപകൈക്കൂലി നൽകിയെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ വിജിലൻസിന് മൊഴി നൽകിയിരുന്നു . ഗുണനിലവാരം കുറഞ്ഞ ഫ്ളാറ്റുകൾ നിർമിച്ചാണ് ഈ തുക നൽകിയതെന്നാണ് വിജിലന്‍സ് കരുതുന്നത്. തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *