റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുയായികള്‍ക്കായി വീഡിയോ: ട്രംപിന്റെ ട്വിറ്റര്‍, ഫേയ്‌സ്ബുക്ക് യൂട്യൂബ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

January 7, 2021 - 10:46 am

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍, ഫേയ്‌സ്ബുക്ക് യൂട്യൂബ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. യുഎസ് പാര്‍ലമെന്റ് പ്രതിഷേധത്തിനിടെ തന്റെ അനുയായികള്‍ക്കായി ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തതിന്റെ പിന്നാലെയാണ് നടപടി. ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്ന വിഡീയോയാണ് ഫെയ്‌സ് ബുക്ക് നീക്കം ചെയ്തത്. മണിക്കൂറുകള്‍ക്ക് മുമ്പ് ഇതേ വീഡിയോ ട്വിറ്ററും നീക്കം ചെയ്തിരുന്നു. ഈ ട്വീറ്റില്‍ കമന്റ് ചെയ്യാനോ വീണ്ടും പോസ്റ്റ് ചെയ്യാനോ പാടില്ലെന്നും ട്വിറ്റര്‍ അറിയിക്കുകയും ചെയ്തിരുന്നു.ഇത്തരം പോസ്റ്റ് ആവര്‍ത്തിച്ചാല്‍ അക്കൗണ്ട് എന്നന്നേക്കുമായി വിലക്കുമെന്ന മുന്നറിയിപ്പും ട്വിറ്റര്‍ നല്‍കിയിട്ടുണ്ട്. ഗുരുതരമായ നയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *