റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പക്ഷിപ്പനി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി മധ്യപ്രദേശ് നിരോധിച്ചു

January 7, 2021 - 8:56 pm

ഭോപ്പാല്‍: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി മധ്യപ്രദേശ് നിരോധിച്ചു. കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഇറക്കുമതിയ്ക്കാണ് വിലക്ക്. അടുത്ത പത്ത് ദിവസത്തേക്കാണ് നിരോധനം. കൂടാതെ 15 ദിവസത്തേക്ക് മദ്സൗറില്‍ കോഴിയും മുട്ടയും വില്‍ക്കുന്ന കടകള്‍ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഇവിടെ കാക്കകളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.ഇതുവരെ 100 കാക്കകളാണ് മദ്സൗറില്‍ മാത്രം പക്ഷിപ്പനി ബാധിച്ച് ചത്തത്.

പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ കോഴിഫാമുകളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയമാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം. മധ്യപ്രദേശിലേക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ചു. പക്ഷിപ്പനി നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്”- മുഖ്യമന്ത്രി ശിവ് ലാജ് സിങ് ചൗഹന്‍ പറഞ്ഞു.2020 ഡിസംബര്‍ 23 മുതല്‍ 2021 ജനുവരി 3 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 142, മന്ദ്സൗറില്‍ 100, അഗര്‍-മാല്‍വയില്‍ 112, ഖാര്‍ഗോണില്‍ 13, സെഹോര്‍ ജില്ലയില്‍ ഒമ്പത് കാക്കകളാണ് പക്ഷിപ്പനി ബാധിച്ച് ചത്തതായി കണ്ടെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *