റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കല്‍: 9 മാസക്കാലത്തേക്ക് തുക തിരികെ ലഭിക്കും

January 7, 2021 - 9:06 pm

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ബുക്ക് ചെയ്ക ശേഷം റദ്ദാക്കപ്പെട്ട റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റുകളുടെ തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി നീട്ടി. യാത്ര തീയതി മുതല്‍ 9 മാസക്കാലത്തേക്ക് ഈ ആനുകൂല്യം ലഭ്യമാകുന്ന രീതിയിലാണ് റെയില്‍വേ മന്ത്രാലയം സമയപരിധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവിറക്കിയത്.2020 മാര്‍ച്ച് 21 മുതല്‍ ജൂലൈ 31 വരെ ബുക്ക് ചെയ്ത പിആര്‍എസ് കൗണ്ടര്‍ ടിക്കറ്റുകള്‍ പിന്‍വലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധിയാണ് നീട്ടിയത്. നേരത്തെ ഇത് ആറുമാസം ആയിരുന്നു. മഹാമാരി കാലത്ത് മന്ത്രാലയം റദ്ദാക്കിയ തീവണ്ടികളിലെ യാത്രക്കാര്‍ക്കാണ് പ്രയോജനം ലഭിക്കുക. റെയില്‍വേ റദ്ദാക്കിയ റഗുലര്‍ ട്രെയിനില്‍ ഈ കാലയളവില്‍ ബുക്ക് ചെയ്തവര്‍ക്കേ ഈ ആനുകൂല്യം ലഭിക്കൂ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *