റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭയപ്പെടുത്തുന്ന സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന, പ്രസ്താവന ജനിതകമാറ്റം വന്ന കൊറോണാ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ

January 7, 2021 - 7:07 pm

കോപ്പൻഹേഗൻ: ഭയപ്പെടുത്തുന്ന സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന. ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഘടകമാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്. അപകടകരമായ സാഹചര്യത്തെ നേരിടാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് യൂറോപ്പിലെ ഡബ്ല്യു എച്ച് ഒ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

“ഇത് ഭയപ്പെടുത്തുന്ന ഒരു സാഹചര്യമാണ്, അതിൻ്റെയർത്ഥം ചുരുങ്ങിയ സമയത്തേക്ക് നമ്മൾ ഇതുവരെ ചെയ്തതിനേക്കാൾ കൂടുതൽ ചെയ്യേണ്ടതുണ്ടെന്നാണ്” ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് വ്യാഴാഴ്ച(07/01/21) ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *