റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി

January 8, 2021 - 9:11 pm

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് ആശ്വസിക്കാം, സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി കണ്ടെത്തി. മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച ശേഷമാണ് എത്തിക്സ് കമ്മറ്റി ഈ നിഗമനത്തിലെത്തിയത് എന്നാണ് സൂചന. ഇതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് അടുത്തയാഴ്ച സഭയിൽ വയ്ക്കുമെന്നാണ് കരുതുന്നത്.

സഭയിൽ വയ്ക്കും മുൻപ് സി എ ജി റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്റെ പരാതി. വി.ഡി സതീശൻ എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ ഐസക്കിനെതിരേ ഇത് സംബന്ധിച്ച് തെളിവ് നൽകിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *