റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ വെച്ചേറ്റ മർദ്ദനത്തിൽ ഗുരുതരപരിക്കെന്ന് റിപ്പോർട്ട്

January 8, 2021 - 9:47 pm

തിരുവനന്തപുരം: കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ വെച്ചേറ്റ മർദ്ദനത്തിൽ ഗുരുതരപരിക്കെന്ന് റിപ്പോർട്ട്. മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ട്. ടിറ്റുവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി ജില്ലാ ജഡ്‍ജി കെ ബാബു ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം സംഭവത്തിൽ ജയിൽ ഡിജിപി തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് ജില്ലാ ജഡ്ജിക്ക് നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രതിയെ മർദ്ദിച്ച കേസിൽ ജില്ലാ ജഡ്‌ജി പൂജപ്പുര ജയിലിലെത്തി പരിശോധന പൂർത്തിയാക്കി മടങ്ങി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *