റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുരിനാം പ്രസിഡന്റ് ചന്ദ്രികാപ്രസാദ് ഇത്തവണ റിപ്പബ്ലിക് ദിന മുഖ്യാതിഥി

January 11, 2021 - 12:26 pm

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തില്‍ സുരിനാം പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാപ്രസാദ് സന്തോഖി റിപ്പബ്ലിക്ദിനത്തില്‍ മുഖ്യാതിഥിയാകുമെന്നു റിപ്പോര്‍ട്ട്. അദ്ദേഹം അതിഥിയായി എത്താമെന്ന് അറിയച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച ‘പ്രവാസി ഭാരതീയ ദിവസ്’ സമ്മേളനത്തില്‍ സന്തോഖി മുഖ്യാതിഥിയായി എത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ചന്ദ്രികാപ്രസാദ് സന്തോഖി സുരിനാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ ജനസംഖ്യയില്‍ 27.4 ശതമാനവും ഇന്ത്യന്‍ വംശജരാണ്. നേരത്തേ, റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കേണ്ടി വന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *