റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വൈറസിന്റെ ഉത്ഭവം: ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വ്യാഴാഴ്ച(14/01/21) ചൈനയിലെത്തും

January 12, 2021 - 12:35 pm

ബെയ്ജിങ്: കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വ്യാഴാഴ്ച ചൈനയിലേക്ക് എത്തുമെന്ന് ചൈന അറിയിച്ചു. നേരത്തെ സംഘത്തിന് രാജ്യത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച ചൈനീസ് നടപടി വിവാദമായിരുന്നു.പ്രവേശനത്തിന് അന്തിമ അനുമതി വൈകുന്നതില്‍ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അഥാനം ഗെബ്രിയേസസും പറഞ്ഞിരുന്നു
വിദഗ്ധര്‍ ജനുവരി 14ന് എത്തുമെന്നും ചൈനയിലെ ആരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആഗോള പഠനം നടത്താന്‍ ശാസ്ത്രജ്ഞരെ ചൈന പിന്തുണയ്്ക്കുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ശാസ്ത്രജ്ഞരുടെ സന്ദര്‍ശനത്തിന് നിര്‍ദ്ദിഷ്ട സമയം നിശ്ചയിച്ചിട്ടുണ്ടെന്നും ഇവിടെ എല്ലാം തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ മധ്യ ചൈനീസ് നഗരമായ വുഹാനിലേക്കാണോ സംഘം യാത്ര ചെയ്യുന്നതെന്ന് വ്യക്തമല്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *