റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഝാർഖണ്ഡിൽ 50 കാരിയെ മൂന്ന് പേർ ചേർന്ന് കൂട്ട ബലാത്സംഘത്തിനിരയാക്കി

January 12, 2021 - 12:50 pm

റാഞ്ചി: ഝാർഖണ്ഡിലെ ചത്ര ജില്ലയിൽ 50 കാരിയായ സ്ത്രീയെ മൂന്ന് പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമനെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ഹണ്ടർ‌ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു.

” വ്യാഴാഴ്ച(07/01/21) രാത്രി പത്ത് മണിയോടെ ഞാൻ എന്റെ വീടിനടുത്തുള്ള ഒരു തുറന്ന സ്ഥലത്ത് (ബാരി) പോയിരുന്നു. മൂന്നുപേർ എന്നെ കീഴടക്കി ബലാത്സംഗം ചെയ്തു. പോകുന്നതിനുമുമ്പ് അവർ എന്റെ സ്വകാര്യ ഭാഗത്ത് ഒരു സ്റ്റീൽ ഗ്ലാസ് കുത്തിയിറക്കി. ആരോടെങ്കിലും പറഞ്ഞാൽ എന്റെ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി, ”യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ രണ്ട് പ്രതികളെ ഞങ്ങൾ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമത്തെ വ്യക്തിയ്ക്കായി തിരച്ചിൽ തുടരുകയാണ്. ”ചത്ര സബ് ഡിവിഷണൽ പോലീസ് ഓഫീസർ അവിനാശ് കുമാർ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *