റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

13-ാമത് ഇന്ത്യ-വിയറ്റ്നാം പ്രതിരോധ സുരക്ഷാ കൂടിക്കാഴ്ച വിജയകരം

January 13, 2021 - 8:38 am

ന്യൂഡൽഹി: 13-ാമത് ഇന്ത്യ-വിയറ്റ്നാം പ്രതിരോധ സുരക്ഷാ കൂടിക്കാഴ്ച നടന്നു. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന പരിമിതികൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ പ്രതിരോധ സെക്രട്ടറിയും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയും സംതൃപ്തി പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമിലെ പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫുക്കും തമ്മിൽ അടുത്തിടെ നടന്ന വെർച്വൽ ഉച്ചകോടിയിൽ നിന്ന് പുറത്തുവന്ന പ്രവർത്തന പദ്ധതിയെക്കുറിച്ച് അഭിപ്രായങ്ങൾ കൂടിക്കാഴ്ചയിൽ കൈമാറി. പ്രതിരോധ സഹകരണ മേഖലകളും ചർച്ച ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധ ബന്ധത്തിൽ ഇരുകൂട്ടരും സംതൃപ്തി പ്രകടിപ്പിച്ചു. വിവിധ ഉഭയകക്ഷി പ്രതിരോധ സഹകരണ സംരംഭങ്ങളുടെ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തു. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനു കീഴിൽ സായുധ സേനകൾ തമ്മിലുള്ള ഇടപഴകലുകൾ കൂടുതൽ സജീവമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു രാജ്യങ്ങളും പ്രകടിപ്പിക്കുകയും ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *