റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയിലിൽ വേഷം ബർമുഡയും ടീ ഷർട്ടും സ്ത്രീകൾക്ക് ചുരിദാർ ,നിർദ്ദേശവുമായി ഡിജിപി

January 13, 2021 - 10:55 am

കോഴിക്കോട്: ജയിലില്‍ ആത്മഹത്യകള്‍ കൂടുന്ന സാഹചര്യത്തില്‍ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനിച്ചു. ഇനി മുതല്‍ പുരുഷ തടവുകാരുടെ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും ആയിരിക്കും. സ്ത്രീ തടവുകാരുടെ വേഷം ചുരിദാറായിരിക്കും.ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് തടവുകാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും ചുരിദാറും വേഷം ആകാമെന്ന് നിർദ്ദേശിച്ചത്.

മുണ്ട് ഉപയോഗിച്ച്‌ ജയിലില്‍ തൂങ്ങിമരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നല്‍കുക എന്നാണ് റിപ്പോർട്ട്.

കോഴിക്കോട് സബ് ജയിലില്‍ കഴിഞ്ഞ ദിവസവും തടവുകാരന്‍ ജീവനൊടുക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *