റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാവുന്നു

January 14, 2021 - 8:54 am

തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞെടുപ്പിനായി വാഗ്‌ദാനങ്ങള്‍ വാരിക്കോരി നല്‍കിക്കൊണ്ട്‌ യുഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാകുന്നു. രാജീവ്‌ ഗാന്ധി മുന്നോട്ടുവച്ച ന്യായ്‌ (മിനിമം വരുമാന പദ്ധതി) പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങളുടെ ദാരിദ്ര്യം അകറ്റാനുളള വിവിധ പദ്ധതികളാണ്‌ തയാറായി വരുന്നത്‌.

പാവപ്പെട്ടവരുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പ്രതിമാസം 6,000രൂപ, സൗജന്യ ചികിത്സ നല്‍കുന്ന ബില്‍രഹിത ആശുപത്രികള്‍, റബറിന്‌ 250രൂപ താങ്ങുവില എന്നിങ്ങനെ നിരവധി വാഗ്‌ദാനങ്ങളാണ്‌ പത്രികയിലുളളത്‌. യുഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച ന്യായ്‌ പദ്ധതി നടപ്പാക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ഈ പദ്ധതി പൂര്‍ണ്ണ തോതില്‍ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളം.

ഒരുമ. കരുതല്‍ വികസനം എന്നിവക്ക്‌ മുന്‍ഗണന നല്‍കും, സൗജന്യ ചികിത്സക്കായി കൂടുതല്‍ ആശുപത്രികള്‍ കൊണ്ടുവരും, പാവപ്പെട്ട കുടുംബങ്ങല്‍ക്ക കുറഞ്ഞത്‌ 72,000രൂപ പ്രതിവര്‍ഷം അക്കൗണ്ടില്‍ ഉറപ്പാക്കും, വയോധികര്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധന എന്നിവയാണ്‌ പ്രധാന വാഗ്‌ദാനങ്ങള്‍

സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്‌ ,നിക്ഷേപം, തൊഴില്‍, കാരുണ്യകേരളം എന്നീ നാല്‌ തത്വങ്ങള്‍ നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു. ബെന്നി ബഹ്നാന്‍ അദ്ധ്യക്ഷനായ കമ്മറ്റിയാണ്‌ പ്രകടന പത്രിക തയ്യാറാക്കുന്നത്‌. ജനങ്ങളെ നേരിട്ടുകണ്ട്‌ അവരുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പ്രകടന പത്രികയില്‍ ഉള്‍ക്കൊളളിക്കും. ബജറ്റ്‌ വാഗ്‌ദാനങ്ങള്‍ കൂടി കണ്ടശേഷമായിരിക്കും അന്തിമ പത്രിക തയ്യാറാക്കുക. പൊതുജനങ്ങള്‍ക്ക്‌ peoplesmanifesto2021@gmail.com എന്ന ഇ-മെയിലില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാവുന്നതാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *