റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു

January 14, 2021 - 6:00 pm

പാലക്കാട്: വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശികളായ ഷാന്‍ (19), മുഹമ്മദ് ഷെഫിന്‍ (20), ഇടുക്കി സ്വദേശിയായ മാര്‍ലോണ്‍ മാനുവല്‍ (24) എന്നിവരാണ് പിടിയിലായത്. പ്രതി മാര്‍ലോസ് മാനുവല്‍ എറണാകുളത്തെ വിവിധ എക്‌സൈസ് ഓഫീസുകളില്‍ എന്‍.ഡി.പി.എസ്. കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.പിടികൂടിയ കഞ്ചാവിനു ചില്ലറ വിപണിയില്‍ 30 ലക്ഷത്തോളം വിലവരും.

പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എ. രമേഷിന്റെ നേതൃത്വത്തിലുള്ള എ.ഇ.സി. സ്‌ക്വാഡും പാലക്കാട് എക്‌സൈസ് റെയ്ഞ്ച് ടീമും സംയുക്തമായി പാലക്കാട്-വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇവരെ പിടികൂടിയത്.
ആന്ധ്രപ്രദേശില്‍ നിന്നും വരുകയായിരുന്ന ബസിലാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

വിശാഖപട്ടണത്തില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തി എറണാകുളം ജില്ലയിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് കൊല്ലം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് ചെറിയ പൊതികളിലാക്കി ചില്ലറ വില്‍പന നടത്തുകയാണ് പ്രതികളുടെ രീതി.

കഞ്ചാവ് കടത്തു സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന് പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ എ. രമേശ് അറിയിച്ചു. പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ സംബന്ധിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട് . അന്വേഷണം ഊര്‍ജ്ജിതമാക്കി.

എ.ഇ.സി. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. പ്രശോഭിന്റെ നേതൃത്വത്തിലുള്ള എ.ഇ.സി. സ്‌ക്വാഡ് ടീമും റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. റിയാസിന്റെ നേതൃത്വത്തിലുള്ള പാലക്കാട് എക്‌സൈസ് റെയ്ഞ്ച് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എ. ജയപ്രകാശന്‍, ആര്‍. വേണുകുമാര്‍, മന്‍സൂര്‍ അലി (ഗ്രേഡ്), സി.ഇ.ഒമാരായ ബി. ഷൈബു, കെ. ജ്ഞാനകുമാര്‍, കെ. അഭിലാഷ്, ടി.എസ്. അനില്‍കുമാര്‍, എം. അഷറഫലി, എ. ബിജു, എക്‌സൈസ് ഡ്രൈവര്‍ കെ.ജെ. ലൂക്കോസ് (എല്ലാവരും എ.ഇ.സി. സ്‌ക്വാഡ്), പാലക്കാട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വൈ. സൈദ് മുഹമ്മദ്, പി.എം. മുഹമ്മദ് ഷെരീഫ്, സി.ഇ.ഒമാരായ എം. വിനായകന്‍, എല്‍. കൃഷ്ണമൂര്‍ത്തി, ആര്‍. വിനീത്, ഡ്രൈവര്‍ .. രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *