റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസിനെ തടഞ്ഞ നാല്‍പ്പതോളം പേര്‍ക്കെതിരെ കേസെടുത്തു

January 16, 2021 - 12:28 pm

കൊല്ലം: ചന്ദനത്തോപ്പില്‍ ലോറിക്കടിയില്‍പെട്ട്‌ ഗൃഹനാഥന്‍ മരിക്കാനിടയായ സംഭവത്തിന്‌ കാരണം പോലീസിന്റെ വാഹന പരിശോധനയാണെന്ന്‌ ആരോപിച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ പോലീസിനെ രണ്ടര മണിക്കൂറോളം തടഞ്ഞുവച്ചു. ഇത്‌ പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥയും ഗതാഗത തടസവും സൃഷ്ടിച്ചിരുന്നു.

തുടര്‍ന്ന്‌ റൂറല്‍ അഡീഷണല്‍ എസ്‌പി എസ്‌ മധുസൂദനന്‍ എത്തിയാണ്‌ പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്‌. സമീപത്തെ ഗൃഹോപകരണ സ്ഥാപനത്തിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ഇവരെ കാണിച്ചാണ്‌ അപകടത്തിന്റെ സത്യാവസ്ഥ പോലീസ്‌ ബോധ്യപ്പെടുത്തിയത്‌. പോലീസ്‌ വാഹനം തടഞ്ഞതിനും റോഡ്‌ ഉപരോധിച്ചതിനും നാല്‍പ്പതോളം പേര്‍ക്കെതിരെ കേസെടുത്തതായി കുണ്ടറ പോലീസ്‌ ‌ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *