റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രാവല്‍സ് ഉടമ പോലീസ് പിടിയില്‍

January 17, 2021 - 10:40 am

പാണ്ടിക്കാട്: വിസവാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ വീട്ടില്‍ മുഹമ്മദ് യൂസഫ് ഇസാം (21) ആണ് പിടിയിലായത്. നൂറോളം പേരില്‍ നിന്നായി 40 ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പട്ടിക്കാട് ഭാഗത്ത് സൈന്‍ എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയായിരുന്നു ഇയാള്‍. 2019-ലാണ് പരാതിക്കാസ്പദമായ സംഭവം .

യുഎ ഇ.യില്‍ ഡ്രൈവര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നൂറില്‍ ഏറെ പേരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. ഓരോരുത്തരില്‍ നിന്നും 30,000 മുതല്‍ 40,000 വരെയാണ് ഇാള്‍ അഡ്വാന്‍സായി വാങ്ങിയത്. ഇതില്‍ ഏതാനം പേര്‍ക്ക് വിസ നല്‍കിയിട്ടുളളതായി ഇയാള്‍ അവകാശപ്പെടുന്നു.

രേഖാമൂലവും അല്ലാതെയുമായി ഇയാള്‍ക്കെതിരെ 40 ലേറെ പരാതികളാണ് മേലാറ്റൂര്‍ സ്‌റ്റേഷനില്‍ മാത്രം ലഭിച്ചിട്ടുളളത്. ഇയാളുടെ പേരിലുളള മൂന്നുകേസുകളിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിനിടെ ട്രാവല്‍സ് അടച്ചുപൂട്ടി വയനാട്ടിലേക്ക് കടന്ന ഇയാള്‍ കഴിഞ്ഞ ദിവസം നാട്ടില്‍ തിരികെയെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മേലാറ്റൂര്‍ പോലീസ് പാണ്ടിക്കാട്ടെ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *