റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുരുവായൂര്‍ ക്ഷേത്രം അണുവിമുക്തമാക്കാന്‍ നല്‍കിയ അനുവാദം ദുരുപയോഗം ചെയ്തതായി പരാതി

January 18, 2021 - 8:01 am

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം അണുവിമുക്തമാക്കാന്‍ നല്‍കിയ അനുവാദം ദുരുപയോഗം ചെയ്തതായി പരാതി. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിലാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പരാതി നല്‍കിയത്

ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയത് വിവാദമായതോടെ സ്വകാര്യ കമ്പനി ,പരസ്യ കമ്പനി, അഭിനയിച്ച ചലചിത്ര താരം എന്നിവര്‍ക്കെതിരെയാണ് ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ഗുരുവായൂര്‍ ക്ഷേത്ര പരിസരം അണുവിമുക്തമാക്കുമെന്നാണ് സ്വകാര്യ കമ്പനിയുടെ പരസ്യം. സിനിമാ താരത്തെ ഉള്‍പ്പെടുത്തി ക്ഷേത്രപരിസരത്താണ് പരസ്യ ചിത്രം ചിത്രീകരിച്ചത്. ക്ഷേത്രം അണുവിമുക്തമാക്കാന്‍ നല്‍കിയ അനുവാദം ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *