റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എട്ടാം ക്ലാസ് വിദ്യാര്‍ഥി പന്ത്രണ്ടുകാരിയെ വീട്ടില്‍ കയറിപീഡിപ്പിക്കാന്‍ ശ്രമിച്ചു

January 20, 2021 - 10:52 pm

ബറേലി: മാതാപിതാക്കളില്ലാത്ത സമയത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി പന്ത്രണ്ടുകാരിയെ വീട്ടില്‍ കയറിപീഡിപ്പിക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് മകളുടെ നിലവിളി കേട്ടു. വീട്ടില്‍ കയറിയപ്പോള്‍ മകളെ 14വയസ്സുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണു കണ്ടതെന്ന് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ ഇരുവരെയും കത്തികൊണ്ട് ആക്രമിച്ചിട്ട് 14 വയസ്സുകാരന്‍ ഓടിപ്പോയി. പിന്നാലെ 14കാരന്റെ കുടുംബത്തിലെ മൂന്നുപേരെത്തി വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് 14കാരനായ ആണ്‍കുട്ടിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *