റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്

January 22, 2021 - 8:37 pm

ന്യൂഡല്‍ഹി : കർഷക സമരത്തിൽ കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. എന്നാല്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. വെളളിയാഴ്ച ഉച്ചയ്ക്ക് വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച നടന്നത്. നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മരവിപ്പിക്കുകയല്ല, പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കര്‍ഷകര്‍ നിലപാടെടുത്തു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലിയും നടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *