റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കൂട്ടി, ചാർജ് വർദ്ധിപ്പിക്കാതെ രക്ഷയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ

January 23, 2021 - 10:14 am

കൊച്ചി: ഇന്ധന വില ശനിയാഴ്ച(23/01/21)യും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 80 കടന്നു. 80.03 ആണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില.

വെള്ളിയാഴ്ച(21/01/21) ഇന്ധനവില സംസ്ഥാനത്ത് സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.

അതേസമയം ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ നിലപാട്. മിനിമം നിരക്ക് എട്ട് രൂപയില്‍ 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *