റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവാല്‍നിയെ മോചിപ്പിക്കാന്‍ റഷ്യയില്‍ വന്‍ റാലി വരുന്നു

January 23, 2021 - 10:57 am

മോസ്‌കോ: റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ റാലിക്കു നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.റഷ്യയിലേക്ക് തിരിച്ചെത്തിയാല്‍ അറസ്റ്റുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് പ്രതിപക്ഷ നേതാവ് അലക്‌സി നവ്‌ലിനിയും അനുയായികളും മോചനം ലക്ഷ്യമാക്കി തുടര്‍ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, നവാല്‍നിയെ വിട്ടയക്കണമെന്ന വിവിധ രാജ്യങ്ങളുടെ ആവശ്യം റഷ്യ തള്ളി. യൂറോപ്യന്‍ യൂനിയനും അമേരിക്കയുമാണ് 30 ദിവസം റിമാന്‍ഡിലായ നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പട്ടത്. മോചനത്തിന് റഷ്യന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കുന്ന തരത്തില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് നവ്‌ലിനി അനുകൂലികളുടെ നീക്കം. നവാല്‍നിയുടെ അറസ്റ്റ് റഷ്യയുടെ ആഭ്യന്തര കാര്യമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.ജര്‍മ്മിയിലായിരുന്നു 44കാരനായ നവാല്‍നിയുടെ ചികിത്സ. അവിടെ നിന്നും വിമാനത്തില്‍ മോസ്‌കോയിലെ ഷെറിമെറ്റിയേവോ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പൊലീസുകാര്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മറ്റൊരു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ടിക്കറ്റെടുത്ത നവാല്‍നിയെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് അനുയായികളും കാത്തുനിന്നിരുന്നു. എന്നാല്‍, വിമാനം തിരിച്ചുവിട്ടായിരുന്നു റഷ്യയുടെ നടപടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *