കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിയില്‍ പ്രതിഷേധിച്ച് പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോന്ന മമതാ ബാനര്‍ജിയുടെ നടപടിയെ അഭിനന്ദിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ട്വീറ്റുകളിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.
രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു: മഹാപ്രഭുവും രക്ഷകനുമായ ശ്രീ മോദി നേതാജിയുടെ ചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരാരും ജയ് ശ്രീറാം വിളിക്കാത്തതെന്താ? ഈ മുറവിളി മമതാ ദി സംസാരിച്ചപ്പോള്‍ മാത്രം ഉയര്‍ന്നതെന്താ? മമതാ ദീയുടെ ടീമിന്റെ ഭാഗമായതില്‍ ഇത്രയും അഭിമാനം തോന്നിയ മറ്റൊരു നിമിഷമുണ്ടായിട്ടില്ലെന്ന് മഹുവ പറഞ്ഞു. ഈ കുരങ്ങന്മാര്‍ക്കിടയില്‍ മമതയൊരു ഒറ്റയാള്‍ സിംഹമാണെന്നും മഹുവ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ വെച്ച് നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ വെച്ചായിരുന്നു ജയ് ശ്രീറാം വിളിയും മമതയുടെ പ്രതിഷേധവും നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനുണ്ടായിരുന്നു.
