റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അപകടങ്ങളില്‍ പെട്ട് ഒടിഞ്ഞുവീഴുന്ന സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററികള്‍ മോഷണം പോകുന്നത് പതിവാകുന്നു

January 25, 2021 - 9:55 am

കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡുകളില്‍ വാഹനമിടിച്ച് മറിഞ്ഞുവീഴുന്ന വഴിവിളക്കുകളിലേയും ദിശാ സൂചികകളിലേയും ബാറ്ററികള്‍ മോഷണം പോകുന്നത് പതിവാകുന്നു. നിയന്ത്രണം വിട്ട് അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളില്‍ പലതും റോഡരുകില്‍ ഉളള വിളക്കുകാലുകളിലും ദിശാ സൂചികകളിലും ഇടിച്ച ആണ് നില്‍ക്കാറുളളത്. പ്രസ്ഥുത വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതുമൂലം വാഹന ഉടമകളില്‍ നിന്നും നഷ്ടം ഈടാക്കാന്‍ കഴിയാതെയും വരുന്നു. ഇങ്ങനെ വാഹനം ഇടിച്ച് മറിഞ്ഞുവീഴുന്ന വിളക്കുകാലുകളിലെ ബാറ്ററികളാണ് മോഷണം പോകുന്നത്

ആയിരക്കണക്കിന് രുപ വിലയുളള ബാറ്ററികലും സോളാര്‍ പാനലുകളുമാണ് കവര്‍ച്ച ചെയ്യപ്പെടുന്നത്.ഒരു വഴിവിളക്കിന് ഒന്നര ലക്ഷത്തോളം രൂപ ചെലവുവരും. ഇങ്ങനെ തകരുന്ന വഴിവിളക്കുകള്‍ പിന്നീട് പുനസ്ഥാപിക്കാന്‍ തയ്യാറാകുന്നില്ലെന്ന പരാതിയും ഉണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *