റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബജറ്റ് 2021: പ്രതിരോധ മേഖല പ്രതീക്ഷിക്കുന്നത് ആറ് ലക്ഷം കോടി രൂപ

January 26, 2021 - 11:44 am

ന്യൂഡല്‍ഹി:കൊറോണ വൈറസ് മഹാമാരി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ സര്‍വ മേഖലകളേയും തകര്‍ത്തു കളഞ്ഞിരുന്നു. അതില്‍ നിന്നും കര കയറാനും സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനുമുള്ള രക്ഷാ പദ്ധതികള്‍ ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിക്കുമെന്നാണ് എല്ലാ മേഖലകളും പ്രതീക്ഷിക്കുന്നത്. അതേസമയം, ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തുന്ന ഒരു മേഖല പ്രതിരോധം തന്നെയാകും. പ്രത്യേകിച്ച് ചൈനയുടെ ഭീഷണി വര്‍ദ്ധിക്കുകയും അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തവണ ഇതുവരെയില്ലാത്ത തരത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 4.71 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത്. 2021-ലെ ബജറ്റില്‍ ഇത് ആറ് ലക്ഷം കോടി രൂപയായി വര്‍ദ്ധിക്കുമെന്നാണ് വാര്‍ത്തകള്‍. പ്രതിരോധ മേഖലയിലെ പെന്‍ഷന്‍ തുക അടക്കമുള്ള തുകയാണിത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *