റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബജറ്റ് 2021: ചെലവ് കുറഞ്ഞ വീടുകള്‍ക്ക് കുറഞ്ഞ പലിശ, വലിയ പ്രഖ്യാപനങ്ങള്‍ കാത്ത് നിര്‍മ്മാണ മേഖല

January 26, 2021 - 11:58 am

ന്യൂഡല്‍ഹി: നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മ്മാണ മേഖലയ്ക്കും സഹായം ലഭിക്കും. ഈ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്കും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. വായ്പയില്‍ സബ്സിഡി നല്‍കുന്നതില്‍ പണം 2021-ലെ ബജറ്റില്‍ വകയിരുത്തും.

ചെലവ് കുറഞ്ഞ വീടുകളുടെ വായ്പകളുടെ പലിശ തുകയില്‍ 1.5 ലക്ഷം രൂപയുടെ അധിക ആനുകൂല്യം കഴിഞ്ഞ ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു.നിര്‍മ്മാണ, അടിസ്ഥാന സൗകര്യ വികസന മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ ഈ ബജറ്റില്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് കൊഡാക് മഹീന്ദ്ര അസെറ്റ് മാനേജ്മെന്റ് ഫണ്ടിന്റെ മാനേജിങ് ഡയറക്ടറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗവുമായ നിലേഷ് ഷാ പറയുന്നു.ടൂറിസം, റീട്ടെയ്ലിങ്, നിര്‍മ്മാണ രംഗം, എം എസ് എം ഇ മേഖലയിലെ ഏറ്റവും താഴെത്തട്ടിലെ ജനങ്ങള്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നതെന്നും അവരെ സഹായിക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.മികച്ച സാമ്പത്തിക ഉള്‍പ്പെടുത്തലിനായി ഇവരെ നമ്മള്‍ പിന്തുണയ്ക്കേണ്ടതുണ്ട്. അത് വളര്‍ച്ചയെ സഹായിക്കും. ധനസഹായവും ഇളവുകളും നല്‍കി അവരെ സഹായിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *