റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്ധ്രയിലെ മന്ത്രവാദക്കൊല, പെൺമക്കളുടെ ശരീരത്തിനടുത്ത് അമ്മ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു

January 27, 2021 - 2:48 pm

തിരുപ്പതി: പൂജാരിയുടെ സ്വാധീനത്തിൽ രണ്ട് പെൺമക്കളെ കൊന്ന ദമ്പതികൾ പെരുമാറിയത് വിചിത്രമായെന്ന് റിപ്പോർട്. ദമ്പതികളെ 24/01/21 ഞായറാഴ്ച യാണ് മദനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പോലീസ് വീട്ടിലെത്തിയപ്പോൾ ദമ്പതികൾ പെൺമക്കളുടെ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. അച്ഛൻ ഡോ. വി പുരുഷോത്തം നായിഡു ഉന്മാദാവസ്ഥയിൽ നിന്ന് പുറത്തുവന്നൂവെങ്കിലും ഭാര്യ പത്മജ മാനസിക നില തെറ്റിയ നിലയിൽ തന്നെയാണ് തുടർന്നും പെരുമാറിയതെന്ന് പൊലീസ് പറയുന്നു.

കൊറോണ വൈറസ് ചൈനയിൽ നിന്നല്ല ഉത്ഭവിച്ചതെന്നും കലിയുഗത്തിലെ “മോശം മൂലകങ്ങളെ” ശുദ്ധീകരിക്കുന്നതിനായി ദേവന്മാർ സൃഷ്ടിച്ചതാണെന്നും പറഞ്ഞ് അവർ പാടുകയും നൃത്തം ചെയ്യുകയും ആക്രോശിക്കുകയും ചെയ്തു.
കോവിഡ് പരിശോധനയ്ക്കായി പോലീസ് പത്മജയെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ, താൻ തന്നെ മനുഷ്യരൂപത്തിലുള്ള കൊറോണ വൈറസ് ആണെന്നും ടെസ്റ്റിൻ്റെ ആവശ്യമില്ലെന്നും പറഞ്ഞു.

ഞായറാഴ്ചയാണ് ദമ്പതികൾ തങ്ങളുടെ പെൺമക്കളായ അലേക്യ (27), സായ് ദിവ്യ (22) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. താൻ ശിവന്റെ ഒരു രൂപമാണെന്ന് പറഞ്ഞ് പത്മജ സഹകരിക്കാത്തതിനാൽ വൈദ്യപരിശോധന പൂർത്തിയാക്കാൻ പോലീസിനും ഡോക്ടർമാർക്കും ബുദ്ധിമുട്ടുണ്ടായെന്ന് മദാനപ്പള്ളി ഡിഎസ്പി എ രവി മനോഹരാചാരി പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *