തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ രാത്രി 10 മണിക്ക് ശേഷമുളള യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. മാസ്‌ക്കും സാമൂഹ്യ അകലം പാലിക്കലും ഉറപ്പാക്കും. ഇതിനായി ഇന്നുമുതല്‍ (29.01.2021)ഫെബ്രുവരി 10 വരെ നിരീക്ഷണത്തിനായി 25,000 പോലീസ്‌കാരെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. നിലവില്‍ വിന്യസിച്ചിട്ടുളള സെക്ടറല്‍ മജിസ്‌ട്രേറ്റുുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. വിവാഹങ്ങള്‍ അടഞ്ഞ ഹാളുകളില്‍ നിന്ന് വായുസഞ്ചാരമുളളയിടങ്ങളിലേക്ക് മാറ്റാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
