റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്ന ഭീഷണിയുമായി ബ്രട്ടീഷ് കമ്പനി

January 29, 2021 - 12:00 pm

ദില്ലി: ഇന്ത്യയുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്ന ഭീഷണിയുമായി ബ്രിട്ടീഷ് ഊര്‍ജ്ജ കമ്പനി. ദീര്‍ഘകാലം നീണ്ട കോര്‍പ്പറേറ്റ് ‌നികുതി കേസില്‍ 12 ബില്ല്യണ്‍ ഡോളര്‍ ബ്രിട്ടീഷ് ഉര്‍ജ്ജ കമ്പനിയായ കൈണ്‍ എനര്‍ജിക്ക് ഇന്ത്യഗവണ്‍മെന്റ് നല്‍കണമെന്ന് അന്താരാഷ്ട്ര ട്രിബ്യൂണല്‍ കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഈ വിധി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് ഭീഷണി. വിമാനങ്ങളും കപ്പലുകളും അടക്കം കണ്ടുകെട്ടാനാണ് കൈണ്‍ എനര്‍ജി ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

ആദായനികുതി വകുപ്പ് ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യയിലെ ഉപകമ്പനിയുടെ പത്തുശതമാനം ഓഹരികള്‍ കണ്ടുകെട്ടിയതിനെതിയെയായിരുന്നു കേസ്. 2014 ലെ ഉഭയകക്ഷി നിക്ഷേപ കരാര്‍ ഇന്ത്യ ലംഘിച്ചുവെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര ട്രിബ്യൂണലാണ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നായിരുന്നു 582 പേജുളള വിധിന്യായത്തില്‍ പറഞ്ഞിരുന്നതെങ്കിലും ഇത് അനുസരിക്കുമോയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിധി അനുസരിക്കാതെ ആഴ്ചകള്‍ കടന്നുപോയതോടെയാണ് കമ്പനിയുടെ ഓഹരിയുടമകള്‍ ഇതിനെതിരെ ശക്തമായ നിലപാടുകളെടുത്തതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസും റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *