റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നല്ലായിറുക്ക്: വൈറലായി രാഹുല്‍ ഗാന്ധിയുടെ കൂണ്‍ ബിരിയാണി

January 31, 2021 - 11:23 am

ചൈന്നെ: വില്ലേജ് കുക്കിങ് ചാനലിന്റെ യൂട്യൂബ് വീഡിയോയില്‍ പാചകസംഘത്തിനൊപ്പം ഭക്ഷണം പാകം ചെയ്ത് കഴിച്ച് രാഹുല്‍ ഗാന്ധിയും. ചാനല്‍ വെള്ളിയാഴ്ച അപ്ലോഡ് ചെയ്ത വീഡിയോയിലാണ് രാഹുലുമുള്ളത്. കൂണ്‍ ബിരിയാണിയായിരുന്നു വിശിഷ്ടാതിഥിക്കായി പാചകസംഘം തയ്യാറാക്കിയത്. പരിപാടിയില്‍ സവാളയും തൈരും ചേര്‍ത്ത് സലാഡ് തയ്യാറാക്കിയത് രാഹുലായിരുന്നു. പാചക സംഘം പറയുന്നതുപോലെ വെങ്കായം,തൈര്, കല്ലുപ്പ് എന്നിങ്ങനെ ഓരോ ചേരുവയും രാഹുല്‍ കാഴ്ചക്കാര്‍ക്കു വേണ്ടി വിശദീകരിക്കുന്നുണ്ട്.

ഒടുവില്‍ നിലത്ത് ചമ്രം പടഞ്ഞിരുന്ന് ഇലയില്‍ സംഘം തയ്യാറാക്കിയ കൂണ്‍ ബിരിയാണിയും കഴിച്ചു. ഏറെ നേരെ ഇവരുമായി കുശലാന്വേഷണവും നടത്തി. ഭക്ഷണത്തിന് ശേഷം നല്ലായിറുക്ക് എന്ന് തമിഴില്‍ തന്നെ അഭിപ്രായവും പറഞ്ഞു. തമിഴ് ഭക്ഷണം ഏറെ ആസ്വദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്നു പാചകസംഘം രാഹുലിനോടു പറഞ്ഞു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സാം പിത്രോദയോടു പറഞ്ഞ് ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നു രാഹുലും വാക്കുനല്‍കി.
പുതുക്കോെട്ടെ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമത്തിലെ വി. സുബ്രഹ്മണ്യന്‍, വി. മുരുകേശന്‍, വി. അയ്യനാര്‍, ജി. തമിഴ്സെല്‍വന്‍, ടി. മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങളും അവരുടെ മുത്തച്ഛന്‍ എം. പെരിയതമ്പിയുമാണ് വില്ലേജ് കുക്കിങ് ചാനലിന് പിന്നില്‍. 70 ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുള്ള ചാനല്‍ അപ്ലോഡ് ചെയ്ത രാഹുല്‍ എപ്പിസോഡ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *