റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെങ്കോട്ടയിലെ സംഘര്‍ഷം വേദനിപ്പിച്ചെന്ന് നരേന്ദ്ര മോദി, പ്രതികരണം മൻ കീ ബാത്തിൽ

January 31, 2021 - 12:33 pm

ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചെന്നും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്നും മോദി പറഞ്ഞു. മന്‍ കി ബാത്തിലായിരുന്നു പരാമര്‍ശം.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യ മറ്റ് രാജ്യങ്ങളെ സഹായിച്ചെന്നും വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടിയെന്നും വാക്‌സിന്‍ മാറ്റ് രാജ്യങ്ങള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിയുന്നുണ്ടെന്നും മോദി പറഞ്ഞു.

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് പരാമര്‍ശിച്ച മോദി കര്‍ഷക സമരം പരിഹരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *