തിരുവനന്തപുരം: കെഎസ്‌ആര്‍ ടിസിയില്‍ നടന്ന 100 കോടിരൂപയുടെ ക്രമക്കേടില്‍ ശ്രീകുമാറിന്റെ വിശദീകരണത്തിനുശേഷം നടപടി സ്വീകരിക്കുമെന്ന് എംഡി ബിജു പ്രഭാകര്‍. വിശദീകരണത്തിന് സമയം അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നും എന്തായാലും നടപടി ഉണ്ടാവുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുണ്ടെന്നും ഇതിലും വിശദീകരണം ലഭിച്ചതിന് ശേഷമാകും വിജിലന്‍സിന് വിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്നും കെഎസ് ആര്‍ടിസി എംഡി പറഞ്ഞു. ശമ്പള പരിഷ്‌ക്കരണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഗതാഗത മന്ത്രിയോട് ചര്‍ച്ചക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
