റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി

January 31, 2021 - 5:33 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ അഴിമതിയാരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി പറഞ്ഞു.

“ലോക് ഡൗൺ സമയത്ത് നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കായി അവരുടെ വീടിനടുത്ത് ജോലി നേടുന്നതിനും ഗ്രാമങ്ങളുടെ വികസനത്തിന് സഹായിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണിൽ തൊഴിൽ പദ്ധതി ആരംഭിച്ചിരുന്നു. ‘പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന’ വഴി എട്ട് മാസത്തേക്ക് പ്രധാനമന്ത്രി അഞ്ച് കിലോ അരിയും ഒരു കിലോ പയറും എട്ട് മാസത്തേക്ക് നൽകി, എന്നാൽ ബംഗാളിൽ ലോക്ക് സൗൺ സമയത്ത് ടിഎംസി അത് കൊള്ളയടിച്ചു,” സ്മൃതി ഇറാനി പറഞ്ഞു.
കൊൽക്കത്തയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

“കേന്ദ്രം ക്രമീകരിച്ച ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളെ ‘കൊറോണ എക്സ്പ്രസ്’ എന്നാണ് മമത ബാനർജി വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ബംഗാളിൽ നിന്നുള്ള മനുഷ്യരെ അവർ വൈറസുകളായി കണക്കാക്കിയിരുന്നോ എന്ന് ഞാൻ അവരോട് ചോദിക്കാൻ ആഗ്രഹിക്കുന്നു.”
സ്മൃതി ഇറാനി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *