റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ 2022 ഫെബ്രുവരിയില്‍

February 1, 2021 - 9:56 am

ന്യൂഡല്‍ഹി: ഈ വര്‍ഷം ഏപ്രിലില്‍ നടത്താനിരുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്‌ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനം . ശനി ഞായര്‍ ദിവസങ്ങളില്‍ നടന്ന സിപിഎം കേന്ദ്ര കമ്മറ്റിയാണ്‌ തീരുമാനമെടുത്തത്‌. കോവിഡ്‌ പ്രതിസന്ധിയും കേരളം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്‌ അസം സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പുകളും കണക്കിലെടുത്താണ്‌ 2022 ഫെബ്രുവരിയിലേക്ക്‌ നീട്ടിയത്‌. പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുന്നോടിയായുളള ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ ഈ വര്‍ഷം ജൂലൈ മുതല്‍ ആരംഭിക്കും.

വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുക, എന്നതാണ്‌ പാര്‍ട്ടിയുടെ മുഖ്യ അജണ്ട. കേരളത്തില്‍ ഇടതുമുന്നണിയുടെ തുടര്‍ ഭരണം ഉറപ്പുവരത്തുക, ബംഗാളില്‍ മതേതര നാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുക, തമിഴ്‌നാട്ടില്‍ ബിജെപി എഐഡിഎംകെ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നിവ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളാണ്‌.

അടുത്തമാസം രണ്ടാം വാരം മുതല്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭം നടത്താനും കേന്ദ്ര കമ്മറ്റി തീരുമാനിച്ചു. കര്‍ഷക സമരത്തിന്‌ ഐക്യ ദാര്‍ഢ്യം ശക്തിപെടുത്തുകയും ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും വ്യാജ പ്രചരണങ്ങള്‍ തുറന്നുകാട്ടുകയും ചെയ്യും. പാരലമെന്റ് ‌ ബജറ്റ്‌ സമ്മേളനത്തില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായും സംസ്ഥാനങ്ങളുമായും വിശദമായ കൂടിയാലോചനകള്‍ നടത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുരണമെന്നും കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യ ദ്രോഹമടക്കമുളള കുറ്റങ്ങള്‍ ചുമത്തിയ കേസുകള്‍ അടിയന്തിരമായി പിന്‍ വലിക്കണമെന്നും ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *