റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്‌ ആര്‍ടിസിയില്‍ നിയോഗിച്ച ഡ്രൈവറല്ല ഓടിച്ചതെന്ന് കണ്ടെത്തല്‍

February 1, 2021 - 9:03 am

തിരുവനന്തപുരം: കെഎസ്‌ ആര്‍ടിസി ബസില്‍ നിയോഗിച്ച ആളിന്‌ പകരം മറ്റൊരാള്‍ വണ്ടിയോടിച്ചതായി കണ്ടെത്തി. തിരുവനന്തപുരം -മംഗലാപുരം സ്‌കാനിയാ ബസിലാണ്‌ ആളുമാറി ഓടിച്ചത്‌. ഡ്യൂട്ടിക്ക്‌ നിയോഗിച്ച ആളല്ലായിരുന്നു പരിശോധനാ സമയം വണ്ടിയോടിച്ചിരുന്നത്‌. വഴിമദ്ധ്യയുളള ആഭ്യന്തര വിജിലന്‍സ്‌ പരിശോധനയിലാണ്‌ ഇത്‌ കണ്ടെത്തിയത്‌ .നിയോഗിച്ചിരുന്ന ഡ്രൈവര്‍ സ്വകാര്യ ബസോടിക്കാന്‍ പോയതായാണ്‌ കണ്ടെത്തല്‍.

വീഴ്‌ച വരുത്തിയ ജീവനക്കാരനെ സസ്‌പെന്റ് ‌ ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. കെഎസ്‌ ആര്‍ടിസി വിജിലന്‍സ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ വിശദമായി അന്വേഷണം നടത്തുമെന്നറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *