Tag
ന്യൂസ് ഡെസ്ക്

സൈന്യത്തെ കുറിച്ച് വ്യാജവാർത്ത , രണ്ട് വാർത്താ പോർടലുകൾക്കെതിരെ കശ്മീർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

February 2, 2021 - 4:58 pm

ശ്രീനഗർ: ഇന്ത്യൻ സൈന്യത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസ് രണ്ട് കശ്മീരി വാർത്താ പോർട്ടലുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദക്ഷിണ കശ്മീരിലെ ഷോപിയൻ ജില്ലയിലെ ഒരു മതപാഠശാലയെ ജനുവരി 26 ന് റിപ്പബ്ലിക് ദിന ചടങ്ങ് നടത്താൻ സൈന്യം നിർബന്ധിതരാക്കിയതായി വാർത്താ പോർട്ടലുകളായ ദി കശ്മീർ വാല്ല, കശ്മീരിയത്ത് എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153 (കലാപമുണ്ടാക്കാൻ ഉദ്ദേശിച്ച് പ്രകോപനം നൽകുന്നത്), 505 (പൊതു കുഴപ്പങ്ങൾക്ക് കാരണമാകുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുള്ളത്.

സംഭവം ഇങ്ങനെയാണ്,
ഇമാം സാഹിബ് ഗ്രാമത്തിലെ ജാമിയ സിറാജ് ഉൽ ഉലൂം സ്കൂളിൽ ജനുവരി 26 ന് ഒരു റിപ്പബ്ലിക് ദിന ചടങ്ങ് നടത്തിയിരുന്നു. എന്നാൽ സൈന്യത്തിൻ്റെ സമ്മർദ്ധത്തെ തുടർന്നാണ് സ്കൂൾ റിപ്പബ്ലിക് ദിന ചടങ്ങ് നടത്തിയതെന്ന് കശ്മീർ വാല്ലയും കശ്മീരിയത്തും വാർത്ത നൽകി. റിപ്പോർട്ടുകൾ നൽകി. എന്നാൽ ഇതിനെ തളളി സ്ക്കൂൾ മാനേജ്മെൻറ് തന്നെ വാർത്താക്കുറിപ്പിറക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *