റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശിവശങ്കര്‍ ജയില്‍ മോചിതനായി

February 3, 2021 - 5:12 pm

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍മോചിതനായി. കാക്കനാട് ജില്ലാ ജയിലില്‍നിന്നും ശിവശങ്കര്‍ പുറത്തിറങ്ങി. 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ശിവശങ്കര്‍ പുറത്തിറങ്ങുന്നത്. ശിവശങ്കറിന് എല്ലാ കേസുകളിലും കോടതി ജാമ്യം അനുവദിച്ചിരുന്നു.

ജയിലില്‍നിന്നും ഇറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ജയിലില്‍ വായിക്കാന്‍ ഉപയോഗിച്ച പുസ്തകക്കെട്ടുകളുമായാണ് ശിവശങ്കര്‍ പുറത്തേക്കെത്തിയത്. തിരുവനന്തപുരത്തേക്കാണ് ശിവശങ്കര്‍ പോവുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *