റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വേലി തന്നെ വിളവ് തിന്നാൽ, കോവിഡ് മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തി ആരോഗ്യമന്ത്രിയുടെ അദാലത്ത്

February 4, 2021 - 4:53 pm

കണ്ണൂർ : ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം. കണ്ണൂര്‍ തളിപ്പറമ്പിലെ അദാലത്തിലാണ് വന്‍ ജനക്കൂട്ടം. കഴിഞ്ഞ ദിവസം കണ്ണൂരിലും ഇരിട്ടിയിലും നടന്ന അദാലത്തുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അദാലത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ പരാതി പരിഹരിക്കാനാണ് വ്യാഴാഴ്ച (04/02/21) അദാലത്ത് സംഘടിപ്പിച്ചത്. രാവിലെ മുതല്‍ തന്നെ വലിയ ജനക്കൂട്ടമാണ് അദാലത്തില്‍. പൊലീസ് സ്ഥലത്ത് ഉണ്ടെങ്കിലും ജനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ സ്ഥിതി ഗുരുതരമാക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *