റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഡിയോ അമിത് ഷായോ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കണം: നിര്‍ദേശങ്ങളുമായി കിസാന്‍ മഹാപഞ്ചായത്ത്

February 4, 2021 - 8:21 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ചു നിയമസുരക്ഷ, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, സമരത്തിന്റെ പേരില്‍ അറസ്റ്റിലായ കര്‍ഷകരെ വിട്ടയയ്ക്കുക എന്നീ അജന്‍ഡയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയാകാമെന്നു മഹാപഞ്ചായത്ത് വ്യക്തമാക്കി. ഹരിയാനയിലെ ജിന്ദില്‍ ചേര്‍ന്നയോഗമാണു നിര്‍ദേശം മുന്നോട്ടുവച്ചത്. വന്‍ ജനക്കൂട്ടമാണു പഞ്ചായത്തിനെത്തിയത്. അതിനിടെ രാകേഷ് ടികായത് പരിപാടിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ തിരക്കുമൂലം വേദി തകര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല. അതേ സമയം, സമരഭൂമിയിലെ ഇന്റര്‍നെറ്റ് നിരോധനം തുടരില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *