റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സറ്റിറ്റ്യൂട്ടില്‍ ലോകാരോഗ്യ സംഘടനാ സംഘം

February 4, 2021 - 4:09 pm

വുഹാന്‍: കോവിഡ്‌ 19 വൈറസ്‌ ഉദ്‌ഭവകേന്ദ്രം എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്ന ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സറ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടനാ സംഘം സന്ദര്‍ശിച്ചു. മൂന്നര മണിക്കൂര്‍ അവര്‍ അവിടെ ചെലവിടുയും ചെയ്‌തു. ഡോ. ഷി ഷെന്‍ഗ്ലി അടക്കമുളള വൈറോളജിസ്‌റ്റുകളുമായി സംഘം ചര്‍ച്ച നടത്തി. കൊറോണാ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞ ശാസ്‌ത്രജ്ഞന്മാരില്‍ പ്രമുഖയാണ്‌ ഷി. വവ്വാലുകളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍മൂലം “ബാറ്റ്‌ വുമണ്‍” എന്ന പേരിലാണ്‌ ഷി അറിയപ്പെടുന്നത്‌.

വുഹാന്‍ ഇന്‍സറ്റിറ്റ്യൂട്ടില്‍ നിന്നാണ്‌ കോവിഡ്‌ 19 വൈറസ്‌ ചോര്‍ന്നത്‌ എന്ന വാദം ഷി നിഷേധിച്ചു. ചൈനയിലെ വനാന്തരങ്ങളില്‍ നിന്നും പിടികൂടപ്പെട്ട വവ്വാലുകളില്‍ നിന്ന്‌ വുഹാന്‍ സ്റ്റാഫിലേക്ക്‌ പടര്‍ന്നാണ്‌ കോവിഡ്‌ 19 ലോകം മുഴുവന്‍ പടര്‍ന്നത്‌ എന്നാണ്‌ ഒരു വിഭാഗം ശാസ്‌ത്രജ്ഞന്മാര്‍ കരുതുന്നത്‌. ഈ പാശ്ചാത്തലത്തിലാണ്‌ ലോകാരോഗ്യ സംഘടനാ സംഘം വുഹാന്‍ ഇന്‍സറ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി സന്ദര്‍ശിക്കുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *