റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈഗ 2021: സ്വാഗതസംഘം ഓഫീസ് തുറന്നു

February 5, 2021 - 8:09 pm

തൃശ്ശൂർ: വൈഗ 2021 സ്വാഗതസംഘം ഓഫീസിന്റെ  ഉദ്ഘാടനം ചെമ്പുക്കാവ് അഗ്രി കോംപ്ലക്സിൽ ഗവ ചീഫ് വിപ്പ്  കെ രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. അഗ്രി  കോംപ്ലക്സിലെ താഴത്തെ നിലയിലാണ് ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. 

ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിലെ വിവിധ വേദികളിലായാണ് വൈഗ  നടക്കുക. വൈഗ 2021ന്റെ  ആശയം കൂടുതൽ ആളുകളിൽ  എത്തിക്കുന്നതിന് സഞ്ചരിക്കുന്ന പ്രദർശനം, വെർച്വൽ  എക്സിബിഷൻ,  സാങ്കേതിക സെമിനാറുകളുടെ തൽസമയ സംപ്രേഷണം, ബി 2 ബി മീറ്റ്  എന്നിവയും ആസൂത്രണം ചെയ്തിരിക്കുന്നു. 

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ എസ് മിനി, ആത്മ പ്രോജക്ട് ഡയറക്ടർ പി മാത്യു ഉമ്മൻ, കെ എസ് എസ് ഡി എ കൃഷി ജോയിന്റ്  ഡയറക്ടർ ഗോപിനാഥ് എം പി, സ്റ്റേറ്റ് എൻജിനീയർ ബാബു വി, ഷീല അജയഘോഷ്, ഡോ ഉഷ  നമ്പീശൻ,  മുഹമ്മദ് ഇസ്മയിൽ,  കെ ജെ  റാഫി തുടങ്ങിയവർ സന്നിഹിതരായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *