റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ വയോധിക മറിയക്കുട്ടിയുടെ കൊലപാതകം : മരുമകള്‍ കസ്‌റ്റഡിയില്‍

February 6, 2021 - 12:11 pm

കണ്ണൂര്‍: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ വയോധികയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരുമകള്‍ എല്‍സിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 03.02.2021 ബുധനാഴ്‌ചയാണ്‌ മറിയക്കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടിനുളളില്‍ കണ്ടെത്തിയത്‌. പോലീസെത്തി പരിശോധിച്ചപ്പോള്‍ തന്നെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ എല്‍സിയാണ്‌ കൊല നടത്തിയതെന്ന് തെളിഞ്ഞത്‌.

മൂത്തമകന്‍ മാത്യുവിന്റെ ഭാര്യ എല്‍സിയെ പോലീസ്‌ കസ്റ്റഡിയലെടുത്തു. ഇവര്‍ കട്ടിപ്പടി ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന്‌ പോലീസ്‌ പറയുന്നു. കുടംബ കലഹമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നും പോലീസ്‌ വ്യക്തമാക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *