റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി-ഡിറ്റില്‍ 114 ജീവനക്കാരെ സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങി

February 6, 2021 - 8:56 am

തിരുവനന്തപുരം: സി-ഡിറ്റില്‍ 114 ജീവനക്കാരെ സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങി. മനുഷ്യത്തപരമായ കാരണങ്ങളാലാണ്‌ സ്ഥിരപ്പെടുത്തുന്നതെന്ന്‌ ഐടി വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഓഫീസ്‌ അസിസറ്റന്റ് ‌ 17, പ്രോഗ്രാമര്‍ 19, ടെക്‌നിക്കല്‍ അസിസിറ്റന്റ്‌ 14, കോഡിനേറ്റര്‍ 6, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ 2, കോള്‍സെന്റര്‍ എക്സിക്യൂട്ടീവ് 2,വെബ് ഡിസൈനര്‍ 7, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 12, തുടങ്ഹിയ 34 തസ്തിക കകളിലായി 114 പേര്‍ക്കാണ്‌ നിയമനം. സ്ഥിരപ്പെടത്തുന്നവരുടെ വിദ്യാഭ്യസം സംബന്ധിച്ചുളള രേഖകള്‍ സി-ഡിറ്റ്‌ രജിസ്‌ട്രാര്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തണം.

10 വര്‍ഷത്തിലധികമായി ജോലിചെയ്യുന്നവരോടുളള മനുഷ്യത്തപരമായ പരിഗണന കൊണ്ട്‌ മാത്രമാണ്‌ സ്ഥിരപ്പെടുത്തുുന്നതെന്നും കീഴ്‌വഴക്കമാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്‌. ശമ്പളവും മറ്റാനുകൂല്യങ്ങളും സി-ഡിറ്റ്‌ തന്നെ വഹിക്കണം. സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ പിഞ്ഞുപോകുന്നതോടെ ആ തസ്‌തിക ഇല്ലാതാകും.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ തസ്‌തികയിലേക്ക്‌ സ്ഥാന കയറ്റം, പുതിയ നിയമനം എന്നിവ അനുവദിക്കില്ല. വിവിധ തസ്‌തികകളിലേക്ക്‌ രണ്ടുവര്‍ഷത്തിലധികമായി കരാര്‍ വ്യവസ്ഥ തുടരേണ്ട സാഹചര്യമുണ്ടായാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പരമാധി 5 വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ അനുവദിക്കരുത്‌. 5 വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ അനുവദിച്ചാല്‍ സാമ്പത്തിക ബാധ്യതയടക്കമുളള ഉത്തരവാദിത്തം ഡയറക്ടര്‍ക്കോ രജിസ്‌ട്രാര്‍ക്കോ ആയിരിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *