റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനം

February 6, 2021 - 4:54 pm

തൃശൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനമായി. ഇതിനായി പ്രത്യേക സമിതിരൂപീകരിക്കാന്‍ ശനിയാഴ്ച (06/02/21) ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക.

കര്‍ശന നിയന്ത്രണങ്ങളോടെയാകും തൃശൂര്‍ പൂരം നടത്തുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ചടങ്ങുകള്‍നടത്തുകയും ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുംബോള്‍ സമിതി യോഗം ചേര്‍ന്ന സാഹചര്യങ്ങള്‍ പരിശോധിച്ച്‌ വ്യക്തത വരുത്തും. മാര്‍ച്ചില്‍ അന്തിമ തീരുമാനമെടുക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ഏപ്രില്‍ 23നാണ് പൂരം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവംബാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്സിബിഷനും നടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *