ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം ലഭിച്ച സിപിഎം ലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ ഇന്നലെ(06.02.2021)യാണ് വിജയമ്മ രാജി സമര്‍പ്പിച്ചത്.കഴിഞ്ഞയാഴ്ചതന്നെ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജി വൈകുകയായിരുന്നു.
പട്ടികജാതി വനിതക്കാണ് ഇവിടെ സീറ്റ് സംവരണം ചെയ്തിരുന്നത്. ബിജെപിക്കും, യുഡിഎഫിനും ആറ് സീറ്റ് വീതവും സിപിഎം ന് 5 സീറ്റുമാണ് ഇവിടെ ലഭിച്ചിരുന്നത്. ആറ് സീറ്റുളള ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സിപിഎം ജില്ലാ നേതൃത്വും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നത്തിയ നാടകത്തിന്റെ ഭാഗമായാണ് സിപിഎം അധികാരത്തിലെത്തിയത്.വിജയമ്മ ഫിലേന്ദ്രന്‍ രാജി വച്ചതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കും.
