റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാക്ഷര കേരളത്തില്‍ പുരസ്‌കാര ജേതാവിന് ജാതി വിലക്ക്

February 7, 2021 - 12:31 pm

തൃശൂര്‍: അച്ഛന്റെ കാലം മുതല്‍ ജാതി വിലക്കനുഭവിക്കുകയാണെന്ന് പുരസ്‌കാര ജേതാവും തിമില കലാകാരനുമായ പെരങ്ങോട് ചന്ദ്രന്‍. പട്ടിക ജാതിക്കാരനായതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശൂര്‍ പൂരത്തിനുംവിലക്കുണ്ടെന്ന അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ തിമിലയില്‍ കിട്ടുന്നതെല്ലാം പലരുടേയും മുഖത്തുളള അടിയാമെന്നും ചന്ദ്രന്‍ പറഞ്ഞു.

ജാതി ചോദിച്ച് തൃശൂര്‍ പൂരത്തില്‍ നിന്നും ഗുരുവായൂരില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. പട്ടിക ജാതിക്കാരനായതിനാലാണ് മഠത്തില്‍ വരവ് പഞ്ചാവാദ്യത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്. തന്നെക്കാര്‍ ചെറിയപ്രായക്കാര്‍ക്ക് അവസരം നല്‍കിയിട്ടും തന്നെമാത്രം തഴഞ്ഞു. നെന്മാറയില്‍ തിമില കൊട്ടിക്കാതെ പറഞ്ഞയച്ചു. പകലുകൊട്ടണ്ട രാത്രി കൊട്ടിയാല്‍ മതിയെന്ന് പറഞ്ഞാണ് അന്ന് ഒഴിവാക്കിയത്. നിറകണ്ണുകളോടെ പലയിടങ്ങളില്‍ നിന്നും തിരിച്ചുപോകേണ്ടി വന്നിട്ടുണ്ടെന്നും ചന്ദ്രന്‍ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *