റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൃഗങ്ങളോടുളള ക്രൂരത തടയുന്ന നിയമം സര്‍ക്കാര്‍ ഭേതഗതി ചെയ്യുന്നു

February 7, 2021 - 8:49 am

ന്യൂഡല്‍ഹി: മൃഗങ്ങളോടുളള ക്രൂരത തടയുന്ന നിയമം സര്‍ക്കാര്‍ ഭേതഗതി ചെയ്യുന്നു. 60 വര്‍ഷം പഴക്കമുളള നിയമമാണ് നിലവിലുളളത്. മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ ചെയ്താല്‍ 50 രൂപയായിരുന്നു പിഴ. എന്നാല്‍ പുതിയ കരട് നിയമ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഒരു മൃഗത്തിന്റെ മരണത്തിന് കാരണമായല്‍ മൃഗത്തിന്റെ വിലയുടെ മൂന്നിരട്ടി പിഴയും അഞ്ചുവര്‍ഷം വരെ കഠിന തടവും ഇവ രണ്ടും കൂടിയോ അനുഭവിക്കേണ്ടതായി വരും.

പുതിയ നിയമപ്രകാരം അതിക്രമങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.നിസ്സാരമായ മുറിവ്, സ്ഥിര വൈകല്യത്തിന് കാരണമായ മുറിവ് ,ക്രുരമായ മര്‍ദ്ദനം കാരണം കൊല്ലപ്പെടല്‍. ഇപ്പറഞ്ഞ ഓരോ കാരണത്തിനും 750 മുതല്‍ 75,000 രൂപ വരെ പിഴയും തടവും ശിക്ഷിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച മൃഗ വളര്‍ത്തുകാര്യ മത്സ്യബന്ധന മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു: ‘കര്‍ശനമായ പിഴയോടുകൂടി PCA 1960 ഭേതഗതി ചെയ്യുന്നതിന്റെ ആവശ്യകത സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. പിഴ വര്‍ദ്ധനവുകളും ശിക്ഷാനടപടികളും ഉള്‍പ്പെടുത്തിയാണ് ഇത് ഭേദഗതി ചെയ്തിട്ടുളളത്.’ എന്നാല്‍ മന്ത്രി പിഴയെക്കുറിച്ചോ ശിക്ഷാ നടപടികളെക്കുറിച്ചോ വിശദീകരിച്ചില്ല.

കഴിഞ്ഞ വര്‍ഷം സൈലന്റ് വാലി ഫോറസ്റ്റില്‍ കൈതച്ചക്കയില്‍ പടക്കം വച്ച് ആനയുടെ വായില്‍ പൊളളലേല്‍പ്പിക്കുകയും ആന കൊല്ലപ്പെടുകയും ചെയ്ത് സംഭവം ചൂണ്ടിക്കാട്ടി രാജ്യ സഭാംഗം രാജീവ് ചന്ദ്രശേഖര്‍ ആണ് ചോദ്യം ഉന്നയിച്ചത്. പുതിയ നിയമം അഭിപ്രായങ്ങള്‍ക്കായി പൊതുജന സമക്ഷം അവതരിപ്പിക്കുകയും അവ വിലയിരുത്തുകയും ചെയ്ത ശേഷമായിരിക്കും നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. .നിലവില്‍ രാജ്യത്ത് മൃഗങ്ങല്‍ക്കെതിരെ ക്രൂരത കാണിച്ച 316 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 64 കേസുകള്‍ സുപ്രീം കേടതിയിലും 38 കേസുകള്‍ ഡല്‍ഹി ഹൈക്കോടതിയിലും പെന്‍ഡിംഗ് ആണ്. മഹാരാഷ്ട്രയിലും ,തമിഴ്‌നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *