റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊ-വിന്‍ ആപ്പ് രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രമന്ത്രി അശ്വനി ചൗബെ

February 8, 2021 - 12:28 pm

ന്യൂഡല്‍ഹി: കൊറോണാവൈറസ് വാക്സീന്‍ വേണ്ടവര്‍ക്ക് ബുക്കു ചെയ്യാനുള്ള മാര്‍ഗമായ കോ-വിന്‍ ആപ്പ് ഉപയോഗിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രമന്ത്രി അശ്വനി ചൗബെ.ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും എത്തുന്ന ഈ ആപ് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ബുക്കു ചെയ്യാനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്നാണ്. 58 ലക്ഷം ആരോഗ്യപ്രവര്‍ത്തകരുടെ പേരുകളാണ് അപ്പില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു.നിലവില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് ആപ്പില്‍ റജിസ്ട്രേഷന്‍ അനുവദിച്ചിരിക്കുന്നത്. ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ സ്വകാര്യത നയമാണ് ആപ്പ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *