അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യും

February 8, 2021 - 5:31 pm

ആലപ്പുഴ: ജില്ലയിലെ ആലപ്പുഴ സൗത്ത്, നോർത്ത്, അമ്പലപ്പുഴ, പുന്നപ്ര, ആലപ്പുഴ ട്രാഫിക് എന്നീ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സ്റ്റേഷൻ ഓഫീസർമാരുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിച്ചിരിക്കുന്ന 58 വാഹനങ്ങളിൽ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്തവ ലേലം ചെയ്യുന്നു. ആർക്കെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ  15 ദിവസത്തിനകം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരായി മതിയായ രേഖകൾ സഹിതം  ഉടമസ്ഥാവകാശം സ്ഥാപിക്കുകയും അത്  ബോധ്യപ്പെടുന്ന പക്ഷം നിശചയിക്കപ്പെട്ട ഫീസ് ഈടാക്കിയതിന് ശേഷം വിട്ടുകൊടുക്കുകയും ചെയ്യും. രേഖാപരമായ അവകാശവാദം ഉന്നയിക്കാത്തപക്ഷം ഈ വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ഫെബ്രുവരി 22ന് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രാവിലെ 10ന് പൊതു ലേലം ചെയ്യും. ലേലത്തിന് വരുന്നവർ കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഫോൺ :0477 2239326.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *