റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കേജ്റിവാളിന്റെ മകള്‍ക്ക് 34,000രൂപ നഷ്ടമായി

February 9, 2021 - 8:07 am

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്റിവാളിന്റെ മകള്‍ ഹര്‍ഷിത കേജ്റിവാള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ഹര്‍ഷിതക്ക് നഷ്ടമായത് 34,000രൂപ. പ്രമുഖ വ്യാപാര സൈറ്റായ ഒഎല്‍എക്‌സിലൂടെ പഴയ സോഫ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഹര്‍ഷിത തന്റെ പഴയ സോഫ ഒഎല്‍എക്‌സില്‍ ലിസറ്റ് ചെയ്തിരുന്നു. അന്വേഷിച്ചെത്തിയ ഒരാളുമായി അവര്‍ കച്ചവടം ഉറപ്പിച്ചു. പണം കൈമാറാനായി ഒരു ബാര്‍കോഡ് സ്‌കാന്‍ ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു.ആദ്യം ചെറിയ ഒരു തുക ഇയാള്‍ ഹര്‍ഷിതക്ക് കൈമാറി. പിന്നീട് രണ്ടുതവണകളായി 34,000 രൂപ നഷ്ടപ്പെടുകയായിരുന്നു. ആദ്യം 20,000രൂപയും പിന്നീട് 14,000രൂപയും. സിവില്‍ പോലീസ് സ്‌റ്റേഷനില്‍ ഹര്‍ഷിത പരാതി നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *